ആലുവ – ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിലുണ്ടായ തർക്കവും സംഘർഷവും മൂന്ന് പേരുടെ അറസ്റ്റിൽ കലാശിച്ചു. ബസുകളുടെ സമയക്രമത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് അക്രമത്തിലേക്ക് നയിച്ചത്.
സംഭവത്തിൽ കുറുമശ്ശേരി ആലപ്പടിയിൽ താമസിക്കുന്ന ജിതിൻ (35), തായിക്കാട്ടുകര പുത്തൻപീടികയിൽ അബ്ദുൽസദ്ദാം (32), ആലുവ ഹിൽ റോഡിൽ കണ്ടെത്തിൽ പറമ്പിൽ അൻസൺ ജോബ് (38) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ആൻസായി ബസിലെ ജീവനക്കാരാണ്.
ആലുവ – തോപ്പുംപടി റൂട്ടിൽ ഓടുന്ന അസ്ലൻ എന്ന ബസ് തടഞ്ഞുനിർത്തിയ ശേഷം, ബസിനുള്ളിൽ അതിക്രമിച്ചു കയറിയ സംഘം ജീവനക്കാരനെ മർദിക്കുകയായിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരെ അക്രമിസംഘം നിർബന്ധപൂർവം ഇറക്കിവിട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ആലുവ ഇൻസ്പെക്ടർ കെ.ജി.
ഗോപകുമാർ, എസ്ഐമാരായ വന്ദന കൃഷ്ണൻ, ജോസി.എം, ജോൺസൻ, സിപിഒമാരായ മാഹിൻ.ഷാ.അബൂബക്കർ, മുഹമ്മദ് അമീർ, ഫയാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

