സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും ഉതകുന്ന ക്രിയാത്മകമായ നയരൂപീകരണമുണ്ടായാൽ സർക്കാരിന് പിന്തുണ നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാൽ, നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗം വെറും വാഗ്ദാനങ്ങളിൽ ഒതുങ്ങിയെന്നും വ്യക്തമായ കാഴ്ചപ്പാടുകളൊന്നും അതിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നയപ്രഖ്യാപനത്തെക്കുറിച്ച് വിമർശനം ഉന്നയിച്ചുകൊണ്ട് ബിനോയ് വിശ്വം പറഞ്ഞത് ഇങ്ങനെ: “എന്തെല്ലാമൊക്കെ ചെയ്യാൻ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കുന്ന പ്രഖ്യാപനം മാത്രം. വാസ്തവത്തിൽ അതിൽ ഒന്നുമില്ല.” സർക്കാർ മുന്നോട്ടുവെച്ച ‘പുതുയുഗം’ എന്ന ആശയത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിനെ ഏതെങ്കിലും തരത്തിൽ പ്രകോപിപ്പിക്കാതിരിക്കുക എന്ന നയമാണ് ഇതിന് പിന്നിലെന്നും, കേന്ദ്രത്തെ വിമർശിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. “കേന്ദ്ര സർക്കാരിന് ദേഷ്യമോ സങ്കടമോ ആകുന്ന ഒന്നും ഉണ്ടാകരുത് എന്നതാണ് ആ രാഷ്ട്രീയ നയം.
കേന്ദ്രത്തിനെതിരെ നിഴലായി പോലും ഒന്നും പറയുന്നില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

