ബിജെപി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ രാഷ്ട്രീയ ശൈലിയെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.
പിണറായി വിജയൻ, മമത ബാനർജി, എം.കെ. സ്റ്റാലിൻ, സിദ്ധരാമയ്യ എന്നിവരുടെ രാഷ്ട്രീയ ഭാവി അഴിമതിയിലും അവസരവാദത്തിലും അധിഷ്ഠിതമാണെന്നും, ഇവരുടെ സ്ഥാനചലനം അത്തരം രാഷ്ട്രീയത്തിന് അവസാനമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രധാനമന്ത്രി Narendra Modi ജിയെ നിരന്തരം നിന്ദിച്ചും അധിക്ഷേപിച്ചും കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ നാലുപേരും തങ്ങളുടെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുത്തത്. അതിൽ മൂന്ന് പേരെ— Pinarayi Vijayan, Mamata Banerjee, M.
K. Stalin — അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾ തന്നെ പുറത്താക്കി.
പാർട്ടി മാറിവന്ന് അധികാരത്തിലെത്തിയ സിദ്ധരാമയ്യയെ ആകട്ടെ, സ്വന്തം പാർട്ടിയായ കോൺഗ്രസ് തന്നെ ഒതുക്കുകയും ചെയ്തു. ഇനി ഇവർക്കെല്ലാം വിട!
ഒപ്പം വലിയൊരു ആശ്വാസവും. അഴിമതിയിലും അവസരവാദത്തിലും കെട്ടിപ്പൊക്കിയ രാഷ്ട്രീയത്തിന്റെ അന്ത്യം ഇങ്ങനെയൊക്കെത്തന്നെയാണ്.
ഈ ഫെയ്സ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ ചൂണ്ടിക്കാട്ടി ചിലർ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ, അധ്യക്ഷന്റെ നിലപാടിനെ പിന്തുണച്ച് ബിജെപി പ്രവർത്തകരും രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

