മധ്യപ്രദേശിൽ 11 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ ദമ്പതികൾക്ക് നേരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണം. വരൻ്റെ നിറത്തിൻ്റെ പേരിൽ ദമ്പതികളുടെ വിവാഹ ചിത്രങ്ങൾക്ക് താഴെ പരിഹാസവും വിദ്വേഷവും നിറഞ്ഞ കമൻ്റുകൾ നിറയുകയാണ്.
റിഷഭ് രജ്പുത്ത്, ഷോണാലി ചൗക്സി എന്നിവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എക്സിൽ വൈറലായതിന് പിന്നാലെയാണ് വരന്റെ നിറം ചൂണ്ടിക്കാട്ടി ഒരു വിഭാഗം മോശം പരാമർശങ്ങളുമായി രംഗത്തെത്തിയത്. ദമ്പതികൾ സന്തോഷത്തോടെ വിവാഹമാല്യം ചാർത്തുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സൈബർ ആക്രമണം ആരംഭിച്ചത്.
ചിത്രത്തിന് ലഭിച്ച കമന്റുകളിൽ ഭൂരിഭാഗവും അങ്ങേയറ്റം വേദനിപ്പിക്കുന്നവയായിരുന്നു. ദിവ്യ എന്ന എക്സ് ഉപയോക്താവ്, ‘ഇത്തരം വിവാഹങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണമെന്താണ്?’ എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചതും ചർച്ചകൾക്ക് വഴിവെച്ചു.
ഇതിന് താഴെയും വരന്റെ നിറത്തെ പരിഹസിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തു. What is the core reason behind these types of marriages? pic.twitter.com/Nfm2yC6G7o — Divya (@Divyadubeyy) November 27, 2025 വരന്റെ പണമോ സർക്കാർ ജോലിയോ കണ്ടാണ് യുവതി വിവാഹത്തിന് സമ്മതിച്ചതെന്ന തരത്തിലായിരുന്നു ഭൂരിഭാഗം കമന്റുകളും.
‘എന്തിനാണ് സഹോദരീ ഈ കടുംകൈ ചെയ്തത്’ എന്നും ചിലർ ചോദിച്ചു. എന്നാൽ, ദമ്പതികളെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി.
യഥാർത്ഥ സ്നേഹമാണ് ഇവരെ ഒരുമിപ്പിച്ചതെന്നും, മറ്റുള്ളവരുടെ നിറത്തിലും രൂപത്തിലും അധിക്ഷേപം കണ്ടെത്തുന്നവരുടെ മനോഭാവമാണ് മാറേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടി. പോസ്റ്റ് പങ്കുവെച്ച ദിവ്യയും പിന്നീട് സ്നേഹമാണ് കാരണമെന്ന് മറുപടി നൽകിയിരുന്നു.
View this post on Instagram A post shared by @Queen’sTouchByShefali_ (@shefali.bridal_beauty) അതേസമയം, ചിത്രങ്ങൾ വൈറലാകുകയും തനിക്കെതിരെ കടുത്ത പരിഹാസം ഉയരുകയും ചെയ്ത സാഹചര്യത്തിൽ വരൻ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ‘നിങ്ങളുടെ അഭിപ്രായങ്ങൾ തങ്ങളെ ബാധിക്കുന്ന വിഷയമല്ല’ എന്നായിരുന്നു റിഷഭ് രജ്പുത്തിൻ്റെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

