തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ സ്പാ ജീവനക്കാര്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരൂപ് എന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടറോടൊപ്പം സ്പാ നടത്തിയിരുന്ന മായ ആണ് പിടിയിലായത്.
നഗരൂർ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടറാണ് അറസ്റ്റിലായ മായ. ഇരുവരും സംയുക്തമായാണ് കോവളത്ത് ഡ്രീംസ് എന്ന സ്പാ സ്ഥാപനം നടത്തിവന്നിരുന്നത്.
മായയുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ, ഈ കേസിൽ ഇതുവരെ നിയമനടപടി നേരിട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു. കേസിന്റെ അന്വേഷണം ഊർജിതമാക്കിയിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, കേസില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായുള്ള അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

