എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ഉണ്ടായ വാഹനാപകട കേസിൽ നിയമനടപടികൾ കർശനമാകുന്നു.
കേസിൽ പ്രതിചേർക്കപ്പെട്ട സെഷൻസ് ജഡ്ജി മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചു.
ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വാഹനം ഓടിച്ചിരുന്ന 17കാരന്റെ പിതാവായ സെഷൻസ് ജഡ്ജിയെ പൊലീസ് നേരത്തെ പ്രതിചേർക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഈ കേസിൽ ജഡ്ജിയുടെ അറസ്റ്റിനുള്ള അനുമതി തേടി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അദ്ദേഹം ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്.
അതേസമയം, പ്രതിയായ ജഡ്ജിക്കെതിരെയുള്ള ഔദ്യോഗിക നടപടികൾ രണ്ടു ദിവസത്തിന് ശേഷമേ ഉണ്ടാകൂ എന്നാണ് വിവരം. വിഷയത്തിൽ തിടുക്കപ്പെട്ട് നടപടികൾ സ്വീകരിക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

