എസ്എഫ്ഐ – യുഡിഎസ്എഫ് സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ താൽക്കാലികമായി അടച്ചിടാൻ അധികൃതരുടെ തീരുമാനം. നവംബർ രണ്ടു വരെയാണ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉടൻ തന്നെ ഹോസ്റ്റലുകൾ ഒഴിഞ്ഞ് പോകണമെന്ന് രജിസ്ട്രാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ എസ്എഫ്ഐ, യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. അതേസമയം, സംഘർഷത്തിനിടയിലും കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ മേധാവിത്വം നിലനിർത്തി.
മത്സരത്തിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികളാണ് വിജയം കൈവരിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ ഭാരവാഹികളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
* ടി എസ് ദീപക് – ചെയർമാൻ
* എംപി ശില്പ – വൈസ് ചെയർമാൻ
* സി ആശിഷ് കൃഷ്ണ – ജനറൽ സെക്രട്ടറി
* സി എച്ച് ഫാത്തിമ ഫഹമ – ജോയിന്റ് സെക്രട്ടറി
* കാർത്തിക് – യുയുസി
* പി കെ നവ്യ – യുയുസി
* നിരഞ്ജൻ – ഫൈൻ ആർട്സ് സെക്രട്ടറി
* എം അനീഷ – സ്റ്റുഡൻസ് എഡിറ്റർ
* റിഷി റോജൻ – ജനറൽ ക്യാപ്റ്റൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

