തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം പാലിയോട് ഗൃഹനാഥനെ തോടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവോട് സ്വദേശിയായ വിജയൻ (44) ആണ് മരണപ്പെട്ടത്.
പ്രദേശത്തെ ഒരു കോഴിക്കടയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാത്രി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വിജയനെ കാണാതാവുകയായിരുന്നു.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് സമീപത്തെ തോടിൽ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ആവശ്യമായ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
സംഭവത്തിൽ മാരായമുട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

