തമിഴ് സിനിമാ ലോകത്ത് വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയും ജിത്തു മാധവൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘സീൻ’. പ്രമുഖ മലയാളി താരം നസ്രിയ നായികയായി അഭിനയിക്കുന്ന ഈ ആക്ഷൻ കോമഡി എന്റർടൈനർ ചിത്രം ദീപാവലി മുന്നോടിയായി നവംബർ 6ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഇതിന്റെ ഭാഗമായി ചിത്രത്തിലെ രണ്ടാമത്തെ ഗാനം നാളെ പുറത്തിറങ്ങുമെന്ന ഔദ്യോഗിക വിവരവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളുടെ കീഴിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിക്കുന്നത്.
ജയശ്രീ ദാമോദരൻ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് തുടങ്ങിയ ചിത്രങ്ങളുടെ വലിയ വിജയത്തിന് ശേഷം ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമിട്ടാണ് സൂപ്പർതാരം സൂര്യ ഈ ചിത്രത്തിലൂടെയെത്തുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം നസ്ലെൻ ചിത്രത്തിൽ ഒരു നിർണ്ണായക വേഷത്തിലും പ്രധാന കഥാപാത്രമായും എത്തുന്നുണ്ട്.
രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് സൗത്ത് ആണ്. കേരളത്തിൽ വമ്പൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് ഏറ്റെടുത്തിരിക്കുന്നു.
കൂടാതെ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫാർസ് ഫിലിംസ് ആണ്.
ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗർഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി.
സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ.
സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പിആർഒ : ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

