ഗൂഗിൾ അസിസ്റ്റന്റിന് പകരമായി ജെമിനി വോയ്സ് അസിസ്റ്റന്റ് നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ ഉപയോക്താക്കൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഗൂഗിൾ അസിസ്റ്റന്റിന് പകരം ജെമിനി വരുമ്പോൾ അത് കൂടുതൽ റോഡ് അപകടങ്ങൾക്കും റോഡ് റേസിനും കാരണമാകുമെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലെ r/GoogleAssistant സബ്റെഡിറ്റിൽ പ്രത്യക്ഷപ്പെട്ട
ഒരു പോസ്റ്റിൽ വ്യക്തമാക്കുന്നത്. ഈ അഭിപ്രായത്തോട് നിരവധി പേരാണ് യോജിച്ച് രംഗത്തെത്തിയിട്ടുള്ളത്.
ആദ്യകാലങ്ങളിൽ ലഭ്യമായിരുന്ന ഗൂഗിൾ അസിസ്റ്റന്റിൽ നിന്ന് ജെമിനിയിലേക്ക് മാറുന്നത് ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയായാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ആൻഡ്രോയിഡ് ഓട്ടോയിൽ ജെമിനി അവതരിപ്പിച്ചത് മുതൽ ഇതിന്റെ പ്രകടനത്തെക്കുറിച്ചുള്ള പരാതികൾ ഉയരുന്നുണ്ട്.
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതാണ് ജെമിനിയുടെ പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംവിധാനം പരാജയപ്പെടുമ്പോൾ വീണ്ടും ചോദ്യങ്ങൾ ചോദിക്കേണ്ടി വരുന്നത് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും അസ്വാസ്ഥ്യമുണ്ടാക്കുകയും ചെയ്യുമെന്നും, ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും ഉപയോക്താക്കൾ പറയുന്നു.
പഴയ ഗൂഗിൾ അസിസ്റ്റന്റ് ലളിതമായ കമാൻഡുകളിലാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ, ജെമിനിയുടെ വിപുലമായ സംഭാഷണ രീതി ഡ്രൈവർമാരിൽ കൂടുതൽ മാനസിക ഭാരം ഉണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ സ്വാഭാവികമായ സംഭാഷണ ശൈലി ഡ്രൈവർമാർക്ക് കൂടുതൽ സഹായകരമാകുമെന്നാണ് ഗൂഗിളിന്റെ പക്ഷം. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന അപകടങ്ങൾ മൊത്തം പോലീസ് രേഖപ്പെടുത്തിയ അപകടങ്ങളുടെ 10 ശതമാനത്തോളം വരുമെന്നാണ് എൻ.എച്ച്.ടി.എസ്.എ (NHTSA) കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

