ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ഔദ്യോഗികമായി പരാതി സമർപ്പിച്ചു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) പരാതി നൽകിയത്.
ശ്രീലേഖയുടെ പ്രസ്താവന സമൂഹത്തിൽ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഡൽഹി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം ഉന്നയിച്ചത്.
‘ഡൽഹി സമരം താണ്ഡവമാണെന്നാണു രാഹുൽ ഗാന്ധി പറയുന്നത്. താണ്ഡവം എന്നു പറയുന്നതു വേറെ ലവലിലുള്ളതാണ്.
പ്ലാനിങ് ഇല്ലാതെ മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുള്ള ഒരു വെപ്രാളമില്ലേ, ഒരു താണ്ഡവം, അതാണ് അദ്ദേഹം അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്’ എന്നായിരുന്നു ആർ.ശ്രീലേഖയുടെ വാക്കുകൾ. ഇതിനുപുറമേ, ഭാരതത്തിന്റെ ഭരണഘടനയും പിടിച്ചുകൊണ്ട് സമരങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസിന് ലജ്ജയില്ലേ എന്നും അവർ വിമർശനം ഉന്നയിച്ചിരുന്നു.
എസ്ഐആർ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമരം നടത്തുന്നവരുടെ പശ്ചാത്തലത്തിൽ പുനലൂരിൽ ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനു ശേഷമുള്ള പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ ഈ വിവാദ പരാമർശങ്ങൾ പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

