തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ഇനി ചര്‍ച്ചകളില്ലെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന് മുന്നോട്ടുവെച്ച നിലപാട് തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് രംഗത്ത്.
നിലവിലുള്ള തര്‍ക്കങ്ങള്‍ പരസ്പര ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച് സിപിഐയുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് പരസ്യമായി വ്യക്തമാക്കിയതിനെ തുടർന്നാണ് മുന്നണിയില്‍ ഭിന്നത മറനീക്കി പുറത്തുവന്നത്.
പ്രതിപക്ഷ നേതാവിന്റെ ഈ പരസ്യ നിലപാടിന് തികച്ചും ഘടകവിരുദ്ധമായ സമീപനമാണ് എല്‍ഡിഎഫ് കണ്‍വീനറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വിഷയത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

