നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസും അന്വേഷണ ഏജൻസികളും തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഇന്റര്‍പോളിന് നോട്ടീസ് അയക്കുമെന്ന് ക്രൈംബ്രാഞ്ച്. ഇന്റര്‍പോള്‍ നോഡല്‍ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജിയാണ് ഇന്റര്‍പോളിന് കത്ത് നല്‍കുക.
കേസില്‍ പുറത്തുവന്ന പുതിയ ദൃശ്യങ്ങളും ഫോട്ടോയും അടക്കമുള്ള വിവരങ്ങള്‍ വിശദമായി പരിശോധിക്കുന്നതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജോണ്‍ മേനോന് എന്ന പേരില്‍ ബ്രൂണോയില്‍ കഴിഞ്ഞിരുന്ന വ്യക്തിയെക്കുറിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
കൂടാതെ, ഈ ദൗത്യവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പാസ്പോര്‍ട്ട് വിവരങ്ങളെക്കുറിച്ചും അധികൃതര്‍ ഔദ്യോഗികമായി വിവരം തേടും. ദീര്‍ഘകാലമായി ലോങ് പെന്റിങ് എന്ന് വിധി എഴുതപ്പെട്ടിരുന്ന കുറ്റാന്വേഷണ ചരിത്രത്തിലെ നിര്‍ണായക കേസിനാണ് ഇതോടെ പുതിയ വഴിത്തിരിവുണ്ടാകുന്നത്.
സകലമാന അന്വേഷണ ഏജന്‍സികളെയും കബളിപ്പിച്ച് ദീർഘകാലമായി ഒളിവില്‍ കഴിയുന്ന പ്രതി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പേര് മാറ്റിയും ദുരൂഹമായ സാഹചര്യങ്ങളിലുമായി ഒളിവുജീവിതം നയിക്കുന്ന ഇദ്ദേഹം ബ്രൂണൈയിലെ ഉള്‍പ്രദേശങ്ങളില്‍ മാറിമാറി താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രതി സമ്പന്നമായ ജീവിതരീതിയാണ് അവിടെ തുടരുന്നത്. മലേഷ്യയില്‍ ജനിച്ച മലയാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ ഒളിവുജീവിതം.
അബുദാബിയിലുള്ള ഭാര്യയും മകനുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും, പ്രത്യേകിച്ചും മലയാളികളില്‍ നിന്നും പൂര്‍ണ്ണമായും അകന്നാണ് കഴിഞ്ഞിരുന്നത്.
എണ്‍പതിനോട് അടുത്ത് പ്രായമുള്ള പ്രതി ഇപ്പോഴും ആരോഗ്യവാനാണെന്നാണ് ബ്രൂണൈയില്‍ വെച്ച് ഇദ്ദേഹത്തെ കണ്ടവര്‍ വ്യക്തമാക്കുന്നത്. പ്രായത്തിന്റെ ചെറിയ അവശതകള്‍ മാത്രമാണ് നിലവിലുള്ളത്.
ഒരു ചെറിയ സൂചനയില്‍ തുടങ്ങി മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്കും ക്രോസ് ചെക്കിംഗുകള്‍ക്കും ഒടുവിലാണ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

