സംവിധായകൻ ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ഈ സിനിമ വലിയ പ്രതീക്ഷകളോടെയാണ് മലയാളി സിനിമാപ്രേമികൾ ഏറ്റെടുത്തത്.
പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന രീതിയിലുള്ള മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു.
ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ പ്രേശകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ സമ്പൂർണ്ണ ജ്യൂക്ക്ബോക്സ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അരമണിക്കൂർ ദൈർഘ്യമുള്ള ഈ വീഡിയോയിൽ ചിത്രത്തിലെ 10 ട്രാക്കുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഓഗസ്റ്റ് 21ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രം ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയുടെ സംവിധാനത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് സംവിധായകൻ ശ്രദ്ധ നേടിയത്.
മലയാളത്തിലെ പ്രമുഖ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്.
സൂപ്പർ ഹിറ്റായ ‘പ്രേമലു’വിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ വിവിധ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ എടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

