സംസ്ഥാനത്തെ പോലീസ് സംഘടനകളിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. രൂപീകൃതമായ പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടുമായി നിലവിലെ ഭാരവാഹികൾ രംഗത്തെത്തി.
നിലവിലുള്ള അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം ചട്ടവിരുദ്ധമാണെന്നും, ഇപ്പോഴത്തെ ഭരണസമിതിയിൽ നിന്നും ഒരാളെ പോലും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രധാന പരാതി. ഔദ്യോഗിക ഓഫീസ് കയ്യേറി പ്രധാന രേഖകൾ കൈവശപ്പെടുത്താനാണ് ഏകപക്ഷീയമായ നീക്കം നടക്കുന്നതെന്നും നിലവിലെ ഭരണസമിതി ആരോപിക്കുന്നു.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് അസോസിയേഷന്റെ നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ടത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ മുൻ ഭരണസമിതികളാണ് ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടത്.
പുതിയ ഭരണസമിതി രൂപീകരിക്കുന്നതിനും അംഗത്വ പൂർത്തീകരണ നടപടികൾക്കുമായി ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെപ്തംബർ 30-ന് മുൻപായി പുതിയ ഭരണസമിതികൾ നിലവിൽ വരണമെന്നാണ് സർക്കാർ നിർദ്ദേശം.
പോലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത് ഉൾപ്പെടെയുള്ളവർ താൽക്കാലിക ഭരണസമിതിയിലുണ്ട്.
എന്നാൽ ഭാവിയിൽ മൂന്നു പോലീസ് സംഘടനകൾക്ക് പകരം രണ്ടു സംഘടനകൾ മാത്രമായിരിക്കും ഉണ്ടാവുക. പോലീസ് അസോസിയേഷനും സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഇനിമുതൽ ഉണ്ടാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

