ഡല്‍ഹിയില്‍ നടന്ന നീറ്റ് പരീക്ഷാക്രമക്കേട് പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയ ടി.ജി.മോഹൻ ദാസിനെ തള്ളിപ്പറഞ്ഞ് ആർഎസ്എസ് രംഗത്ത്. സംഘടനയുടെ ഒരു ചുമതലയും അദ്ദേഹം വഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്നും ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ വ്യക്തമാക്കി.
സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നെങ്കിൽ വെടിവച്ചു കൊല്ലുമായിരുന്നുവെന്നും അവിടെയുള്ളവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു ടി.ജി.മോഹൻദാസിന്റെ വിവാദ പരാമർശം. ഈ പ്രസ്താവനകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടർന്ന് സര്‍ക്കാര്‍ ഇതിനോടകം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
‘‘അടുത്തിടെ നടന്ന സമരങ്ങളെക്കുറിച്ച് ടി.ജി.മോഹൻദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.
ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരു തരത്തിലും യോജിക്കുന്നില്ല. ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ല’’– കെ.ബി.ശ്രീകുമാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
തനിക്ക് അധികാരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ മോഹൻദാസ് പറഞ്ഞിരുന്നത്. ‘‘എനിക്ക് ഈ സിറ്റുവേഷൻ കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം.
ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും.
പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല… കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും… ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും.
ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന് പിന്നാലെ വന്ന മറ്റൊരു പരാമർശവും വലിയ പ്രതിഷേധത്തിന് കാരണമായി.
‘‘അവിടെ ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കും.
ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്.
ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളുണ്ടല്ലോ, പെൺകുട്ടികളുണ്ട്’’ – എന്നായിരുന്നു മോഹൻദാസിന്റെ വിവാദ പ്രസ്താവന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

