ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ പ്രസിഡന്റ് ശ്വാേതാ മേനോൻ എതിരേ കടുത്ത നിലപാടുമായി നടൻ രമേശ് പിഷാരടി. തനിക്കെതിരായ പരാതിക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ആരോപിച്ചിരിക്കുന്നത്.
നിയമപരമായി നിലനിൽക്കുന്ന യാതൊരു കാരണങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രമേശ് പിഷാരടി, തന്റെ പൊതുപ്രതിച്ഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായതെന്നും കൂട്ടിച്ചേർത്തു. സംഘടനയുടെ ഔദ്യോഗിക രേഖകളോ ചുമതലകളോ താൻ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെന്നും, താൽക്കാലിക സമിതിയുടെ അധ്യക്ഷസ്ഥാനം തൊട്ടടുത്ത ദിവസം തന്നെ ഒഴിഞ്ഞിരുന്നുവെന്നും അദ്ദേഹം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

