ബെല്‍ഫാസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 155 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റിംഗ് തുടരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സ് നേടിയത്.
47 പന്തില്‍ 53 റണ്‍സെടുത്ത ഹാരി ടെക്റ്ററും 37 റണ്‍സ് നേടിയ ബെഞ്ചമിന്‍ കാള്റ്റിസുമാണ് ആതിഥേയരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. അയര്‍ലന്‍ഡ് നിരയില്‍ ടിം ടെക്റ്റര്‍ (5), റോസ് അഡയര്‍ (16), ലോര്‍കന്‍ ടെക്റ്റര്‍ (15), ഗരെത് ഡെലാനി (0), ജോര്‍ജ് ഡോക്റെല്‍ (19), ലിയാം മകാര്‍ത്തി (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ജെയ്ന്‍ മൂന്ദ്ര (1) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ കനത്ത തിരിച്ചടിയാണ് നേരിട്ടത്.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാരായ സഞ്ജു സാംസണ് (0), അഭിഷേക് ശര്‍മ (0) എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. രണ്ട് വിക്കറ്റുകളും ജയ് മൂന്ദ്രയാണ് സ്വന്തമാക്കിയത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇഷാന് കിഷന് (1), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് ക്രീസില്‍.
പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഈ മത്സരം അതിനിര്‍ണായകമാണ്.
പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദറിന് പകരം സൂര്യാന്‍ഷ് ഷെഡ്ഗെയും പ്രസിദ്ധ് കൃഷ്ണക്ക് പകരം പ്രിന്‍സ് യാദവും ടീമിലെത്തി.
അതേസമയം, അയര്‍ലന്‍ഡ് ടീമില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇന്ത്യ പ്ലേയിംഗ് ഇലവന്: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്ഗെ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്.
അയര്‍ലന്‍ഡ് പ്ലേയിംഗ് ഇലവന്: ടിം ടെക്ടര്‍, റോസ് അഡയര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ബെഞ്ചമിന്‍ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോര്‍ജ്ജ് ഡോക്രെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

