കൊല്ലം കാവനാട് വാഴങ്ങൾ വീട്ടിൽ സുരേഷ് ബാബു (58) കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തായ പനയം സ്വദേശി ബിജു (48) വിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 12 മണിയോടെ കൊല്ലം-തേനി ദേശീയപാതയിൽ താന്നിക്കമുക്കിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലായിരുന്നു ദാരുണമായ സംഭവം നടന്നത്. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ സുരേഷ് ബാബു തന്നെ ചവിട്ടിയതിൽ പ്രകോപിതനായ ബിജു, സമീപത്തുണ്ടായിരുന്ന കട്ട ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു.
സംഭവം നടന്ന് പിറ്റേദിവസം വൈകിട്ട് 5.30-ഓടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന്, പ്രതിയായ ബിജുവിനെ സംഭവസ്ഥലത്ത് വെച്ചുതന്നെ പിടികൂടാൻ സാധിച്ചു.
സുഹൃത്തായ സുരേഷ് ബാബു മരണപ്പെട്ട വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.
തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

