അരുവാപ്പുലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാത്തത് പ്രദേശവാസികളെ വലിയ പ്രതിസന്ധിയിലാക്കുന്നു. പഞ്ചായത്തിലെ 1, 2, 14, 15 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്താണ് ഗതാഗത സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നത്.
ആനകുത്തി, മുളന്തറ, മാവനാൽ, ഐരവൺ, പരുത്തി, കുമ്മണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളാണ് യാത്രാക്ലേശം നേരിടുന്നത്. ഈ പ്രദേശങ്ങളിലെ റോഡുകൾ മികച്ച നിലവാരത്തിൽ നവീകരിച്ചിട്ടുണ്ടെങ്കിലും പൊതുഗതാഗത സംവിധാനം മാത്രം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.
കെഎസ്ആർടിസി സർവീസുകൾ നിലച്ചതോടെ പ്രിയദർശിനി സൗജന്യയാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ മേഖലയിലുള്ളവർക്ക് ലഭിക്കുന്നില്ല. മുൻപ് ഈ റൂട്ടിൽ ദിവസവും മൂന്നു ട്രിപ്പുകൾ വീതം സർവീസ് നടത്തിയിരുന്നു.
രാവിലെ 6.15-ന് കുമ്മണ്ണൂരിൽ എത്തി 7-ന് കോട്ടയത്തേക്കു പോയിരുന്ന ബസ് വിദ്യാർഥികൾക്കും ജോലിക്ക് പോകുന്നവർക്കും വലിയ ആശ്വാസമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മുളന്തറ ജനകീയ സംഘത്തിന്റെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

