കണ്ണിൽ മുളകുപൊടി വിതറി, കഴുത്തിൽ കാലമർത്തി; കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി
ബെംഗളൂരു∙ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം 30 കിലോമീറ്റർ അകലെയുള്ള കിണറ്റിൽ തള്ളിയ യുവതി അറസ്റ്റിൽ. കർണാടകയിലെ തുമാകുരു ജില്ലയിലെ ടിപ്തുർ താലൂക്കിലെ കടാഷെട്ടിഹള്ളി വില്ലേജിലാണ് സംഭവം.
കാമുകനായ നാഗരാജുവിനൊപ്പം ചേർന്ന് സുമംഗല എന്ന യുവതിയാണ് ഭർത്താവ് ശങ്കരമൂർത്തിയെ കൊലപ്പെടുത്തിയത്.
Also Read
ഫാം ഹൗസിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു കൊല്ലപ്പെട്ട ശങ്കരമൂർത്തി.
ടിപ്തൂരിലെ ഗേൾസ് ഹോസ്റ്റലിൽ പാചകത്തൊഴിലാളിയായിരുന്നു സുമംഗല. നാഗരാജുവിനൊപ്പം ജീവിക്കാനായി ശങ്കരമൂർത്തിയെ ഒഴിവാക്കാനാണ് സുമംഗല ക്രൂരകൃത്യം ചെയ്തത്.
ഫാം ഹൗസിലെത്തിയ സുമംഗലയും നാഗരാജുവും ശങ്കരമൂർത്തിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മർദിക്കുകയും കഴുത്തിൽ കാൽ അമർത്തി മരണം ഉറപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ചാക്കിൽക്കെട്ടി 30 കിലോമീറ്ററകലെ കൃഷിയിടത്തിലെ കിണറ്റിൽ ഉപേക്ഷിച്ചു.
ശങ്കരമൂർത്തിയെ കാണാനില്ലെന്ന പരാതിയിലാണ് ആദ്യം പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ ശങ്കരമൂർത്തിയുടെ വീട്ടിൽ മുളകുപൊടി ചിതറിക്കിടക്കുന്നത് കണ്ടതും മൽപ്പിടിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതുമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണം സുമംഗലയിലേക്ക് എത്തുകയായിരുന്നു. ഇവരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ച പൊലീസ് നാഗരാജുവുമായുള്ള ബന്ധം മനസ്സിലാക്കിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സുമംഗല കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

