നീറ്റ് (NEET) പുനഃപരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദില്ലിയിൽ നിർണായക ഉന്നതതല യോഗം ചേർന്നു.
പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്ക് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും എൻടിഎ (NTA) പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കുന്നത്.
ഇതിനിടെ, സിബിഎസ്ഇ (CBSE) വിദ്യാർത്ഥികൾക്കായി പ്രത്യേക ഹെൽപ്പ്ലൈൻ സംവിധാനം നിലവിൽ വന്നു. വിദ്യാർത്ഥികൾക്ക് പരാതികൾ അറിയിക്കുന്നതിനായി ഔദ്യോഗിക ഇമെയിൽ വിലാസവും ഹെൽപ്പ്ലൈൻ നമ്പറും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
സിബിഎസ്ഇ പുനർ മൂല്യനിർണയത്തിലുണ്ടായ തകരാറുകളുടെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഏറ്റെടുത്തു. ഒഎസ്എം (OSM) സംവിധാനത്തിൽ വീഴ്ച സംഭവിച്ചതായും, ഇതാദ്യമായാണ് സിബിഎസ്ഇ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്നും വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ സുരക്ഷിതമാണെന്നും മന്ത്രി ഉറപ്പുനൽകി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഒഎസ്എം സംവിധാനം തുടരണോ എന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സുപ്രീം കോടതി അഭിഭാഷകനായ വീനീത് ജിൻഡാൽ സിബിഎസ്ഇക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

