പിണറായി വിജയൻന്റെ വസതിയിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭവുമായി എൽഡിഎഫ്. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എ.എ റഹീം തുടങ്ങി മുന്നണിയുടെ ഉന്നത നേതാക്കൾ അണിനിരന്നു.
സമരത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് എം.വി ഗോവിന്ദൻ പ്രതികരിച്ചത്. പ്രതിഷേധത്തിനിടെ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്: “മോദിയെ പറയാൻ ഒരു പേടിയും ഇല്ല.
മോദി ഇതിൽ ഒന്നാം പ്രതി. ഈ കേസിന് ഒരു ഗൗരവവുമില്ല.
ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ. കോടതിയിലെ കേസുകൾ എല്ലാം തള്ളിപ്പോയതാണ്.” രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് റെയ്ഡിന് പിന്നിലെന്ന് ആരോപിച്ച എൽഡിഎഫ് നേതാക്കൾ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ വലിയ തോതിൽ പ്രവർത്തകർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

