ഉപയോക്താക്കൾക്ക് കൂടുതൽ ലളിതമായ രീതിയിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധിയുമായി പ്രമുഖ ടെക് ഭീമനായ ആപ്പിൾ രംഗത്ത്. സ്വന്തമായി ഒരു ഐഫോൺ എന്ന ആഗ്രഹമുള്ളവർക്ക് ‘മാസവാടകയ്ക്ക്’ ഫോൺ ഉപയോഗിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
ഒന്നുമുതൽ രണ്ടുവർഷത്തേക്കുവരെ പാട്ടത്തിന് ഐഫോണുകൾ ലഭ്യമാക്കുന്ന പുതിയ പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ച്, മാക്സ്, ഐപാഡ് എന്നിവയ്ക്കും സമാനമായ പ്ലാനുകൾ ലഭ്യമാകും.
ആപ്പിൾ വാച്ചിന് 1-2 വർഷത്തേക്കും മാക്കിനും ഐപാഡിനും 2-3 വർഷത്തേക്കുമുള്ള പ്ലാനുകളാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. തുടക്കത്തിൽ അമേരിക്കയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രതിമാസം 17.99 ഡോളർ (ഏകദേശം 1720 രൂപ) മുതലാണ് ഇതിന്റെ മാസവാടക ആരംഭിക്കുന്നത്. പ്രശസ്തമായ ‘ബയ് നൗ, പേ ലേറ്റർ’ വായ്പാക്കമ്പനിയായ ക്ലാർനയുമായി (Klarna) സഹകരിച്ചാണ് ‘അപ്ഗ്രേഡ്’ എന്ന പേരിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ കർശനമായി പരിശോധിച്ച ശേഷമായിരിക്കും ഫോൺ അനുവദിക്കുക. ആഗോളതലത്തിലെ ചിപ് ക്ഷാമം ചൂണ്ടിക്കാട്ടി അടുത്തിടെ ഐപാഡ്, മാക് എന്നിവയുടെ വില ആപ്പിൾ 100 മുതൽ 1000 ഡോളർ വരെ വർദ്ധിപ്പിച്ചിരുന്നു.
കൂടാതെ, ഐഫോണുകളുടെ വിലയും ഈവർഷം ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ ഒരേസമയം വില വർദ്ധിപ്പിക്കുകയും കുറഞ്ഞ ചെലവിലുള്ള ലീസിങ് പദ്ധതി അവതരിപ്പിക്കുകയും വഴി ഉപഭോക്താക്കളുടെ ശ്രദ്ധ തിരിച്ചുവിടാൻ കമ്പനിക്ക് സാധിച്ചേക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
യുഎസിലും മറ്റ് ഒട്ടേറെ രാജ്യങ്ങളിലും തവണവ്യവസ്ഥയിലൂടെ പണമടച്ചാണ് ഭൂരിഭാഗം ഉപഭോക്താക്കളും ആപ്പിൾ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്. കൂടുതൽ പേരിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
നിലവിൽ ഉപഭോക്താക്കൾ ഓരോ ഐഫോണും മാറ്റി പുതിയതു വാങ്ങുന്നത് ശരാശരി 4 വർഷം ഉപയോഗിച്ചശേഷമാണ്. എന്നാൽ പുതിയ അപ്ഗ്രേഡ് പദ്ധതി വരുന്നതോടെ ഈ കാലയളവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പാട്ടവ്യവസ്ഥയിൽ ഐഫോൺ സ്വന്തമാക്കുന്നവർ കൃത്യം 2 വർഷം പൂർത്തിയാകുന്ന ദിവസം ഉപകരണം തിരിച്ചേൽപ്പിക്കേണ്ടതുണ്ട്. കൂടാതെ, രണ്ട് വർഷം ലീസിങ്ങിലൂടെ ഉപയോഗിച്ച ഫോൺ നിശ്ചിതതുക നൽകി സ്വന്തമാക്കാനുള്ള അവസരവും ഇതിലുണ്ട്.
അല്ലെങ്കിൽ ചെറിയ തോതിൽ അധികതുക നൽകി പുതിയ ഐഫോണിലേക്ക് മാറാനും സാധിക്കും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട
മറ്റ് പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: ∙ മാസവാടക കൃത്യമായി അടച്ചില്ലെങ്കിൽ പാട്ടക്കരാർ റദ്ദാക്കപ്പെടുകയും ഉപയോക്താവ് ഫോൺ തിരിച്ചേൽപ്പിക്കേണ്ടി വരികയും ചെയ്യും. അതേസമയം, കരാറിൽ ഏർപ്പെടുന്നതിന് പ്രത്യേക ഡെപ്പോസിറ്റ് തുകയൊന്നും നൽകേണ്ടതില്ല.
∙ പ്രീമിയം മോഡലുകൾക്ക് മാസവാടക തുകയിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് ഐഫോൺ 17 പ്രൊ മോഡലിന് 31.99 ഡോളറായിരിക്കും (3060 രൂപ) മാസം നൽകേണ്ടത്.
ഒരു വർഷത്തെ പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മാസവാടക 45.99 ഡോളറായി (4415 രൂപ) ഉയരും. ∙ യുഎസിലെ ‘അപ്ഗ്രേഡ്’ പദ്ധതി വിജയം കണ്ടാൽ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് പ്രമുഖ വിപണികളിലേക്കും ഈ സേവനം വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

