ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ അഞ്ച് സിപിഐഎം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട
മറ്റ് നാല് പ്രതികളെ ഉടൻ തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് ഇതുവരെ ഒൻപത് പേർ പിടിയിലായിരിക്കുന്നത്.
ഇന്ന് അറസ്റ്റിലായവരിൽ അനിൽകുമാർ, കിരൺ, അമൽ എന്നിവരും ഉൾപ്പെടുന്നു. ഇതിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ അമലിനെ കോട്ടയത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്.
ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത സംഭവത്തിൽ പത്ത് പേർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ പിടിയിലായവർക്ക് പുറമെ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി സംഭവസ്ഥലത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

