സൗദി അറേബ്യയിലെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം ഇന്ന് കേരളത്തിൽ മടങ്ങിയെത്തും. ഇരുപത് വർഷം നീണ്ട
നിയമനടപടികൾക്കും തടവുശിക്ഷയ്ക്കും ശേഷമാണ് അദ്ദേഹം നാട്ടിലെത്തുന്നത്. ഇന്ന് സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര തിരിക്കുന്ന അദ്ദേഹം, നാളെ രാവിലെ 7.35-ഓടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.
ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ സൗദി വിമാനത്താവളത്തിലെത്തിച്ച റഹീമിന്റെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതായി ബന്ധപ്പെട്ട സഹായ സമിതി അറിയിച്ചു.
റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഇതേ വിമാനത്തിൽ റഹീമിനൊപ്പം യാത്ര ചെയ്യുന്നുണ്ട്. അബ്ദുൽ റഹീമിന്റെ ഇരുപത് വർഷത്തെ തടവുശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പൂർത്തിയായത്.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റഹീം അറസ്റ്റിലായത്.
തുടർന്ന് 2012-ൽ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. വലിയ നിയമപോരാട്ടങ്ങൾക്കൊടുവിൽ, ഒന്നര കോടി സൗദി റിയാൽ അഥവാ 34 കോടിയിലേറെ ഇന്ത്യൻ രൂപ ദിയാധനമായി നൽകിയതിനെത്തുടർന്നാണ് വധശിക്ഷ ഒഴിവായത്.
മലയാളികൾ ഒന്നടങ്കം നടത്തിയ സാമ്പത്തിക സഹായത്തിലൂടെയാണ് ഈ തുക സമാഹരിച്ചത്. വധശിക്ഷ ഒഴിവായെങ്കിലും മറ്റ് വകുപ്പുകളിലായി വിധിക്കപ്പെട്ട
ഇരുപത് വർഷത്തെ തടവുശിക്ഷ കൂടി അനുഭവിച്ച ശേഷമാണ് ഇപ്പോൾ അദ്ദേഹം മോചിതനാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

