ദേശീയതലത്തിൽ വലിയ ചർച്ചയായ വന്ദേമാതര ആലാപന വിവാദത്തിൽ നിർണ്ണായക നീക്കവുമായി പൊലീസ്. സോണിയാ ഗാന്ധിക്കെതിരെയുള്ള പരാതിയിൽ കേസെടുക്കുന്നത് സംബന്ധിച്ച് ദില്ലി പൊലീസ് നിയമോപദേശം തേടി.
വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഈ വിഷയം സജീവമായി നിലനിർത്താൻ തന്നെയാണ് ബിജെപിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി മണിപ്പൂരിൽ കോൺഗ്രസ് ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകർ വന്ദേമാതരം ആലപിച്ചു. അതേസമയം, എതിരെ കേസെടുക്കുകയാണെങ്കിൽ നിയമപരമായി നേരിടാനും സുപ്രീം കോടതിയെ സമീപിക്കാനും കോൺഗ്രസ് തയ്യാറെടുക്കുകയാണ്.
വന്ദേമാതരം ആലാപന വിവാദവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി മംഗളൂരുവിലും ദില്ലിയിലുമായി ഇതിനോടകം പരാതികൾ നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പരാതികൾ നൽകാനാണ് ബിജെപിയുടെ നീക്കം. രാജ്യദ്രോഹ നടപടിയെന്നാരോപിച്ച് കോൺഗ്രസിനെതിരെ ബിജെപി രാഷ്ട്രീയ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
എന്നാൽ, പരിപാടിയുടെ സംഘാടനത്തിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകാൻ കോൺഗ്രസ് നേതൃ ഇതുവരെ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

