പാലക്കാട്: ചിറ്റൂരിൽ കാണാതായ 6 വയസ്സുകാരനായി വ്യാപക തെരച്ചിൽ. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടി തിരിച്ചുവരാതിരുന്നതോടെ ആണ് തെരച്ചിൽ നടത്തിയത്. രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നു. പിന്നീട് വിവരം ഇല്ല.
സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയം ഇല്ല. സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്.
സുഹാൻ വേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഫയർ ഫോഴ്സ് കുളത്തിലെ പരിശോധന അവസാനിപ്പിച്ചു.
പൊലീസ് രാത്രിയും തെരച്ചിൽ തുടരും. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്.
അച്ഛൻ വിദേശത്താണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

