രാജ്യം വിടണമെന്ന കർശന നിർദേശത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം ലഭിച്ചു. ഈ വിഷയത്തിലുള്ള ഹർജിയിൽ അന്തിമ വാദം പൂർത്തിയാകുന്നത് വരെ അദ്ദേഹത്തിന് ഇന്ത്യയിൽ തുടരാമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പശ്ചാത്തലത്തിൽ, നാളേയ്ക്കകം രാജ്യം വിടണമെന്നായിരുന്നു അധികൃതരുടെ നോട്ടീസ്. എന്നാൽ ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്.
കേസ് നവംബർ 2 ന് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഒക്ടോബർ 10ന് മുംബൈയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ സന്നിഹിതനായിരുന്നു എന്നതിന്റെ പേരിലാണ് ഇമ്രാൻ ഖാന് എഫ്.ആർ.ആർ.ഒ ലീവ് ഇന്ത്യ നോട്ടീസ് നൽകിയിരുന്നത്.
പ്രസ്തുത പ്രതിഷേധ സ്ഥലത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

