മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം തോപ്പുംപടി മുണ്ടംവേലി കോളനി പാലംപള്ളിപ്പറമ്പിൽ വീട്ടിൽ ജോഷി (36) യെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2020 നവംബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. തോപ്പുംപടി മുണ്ടംവേലിയിലുള്ള യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി അവരെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.
തോപ്പുംപടി സർക്കിൾ ഇൻസ്പെക്ടറായിരുന്ന അനൂപ് എൻ. എയുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിലാണ് പോക്സോ/ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യമുന ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഷൈൻ, ജോമോൻ എം.
എം എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

