സംസ്ഥാന ശാസ്ത്രവേദിയുടെ അഭിമാനകരമായ ബാലശാസ്ത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പത്തനംതിട്ട
ജില്ലയിൽ നിന്നും രണ്ട് മിടുക്കരായ വിദ്യാർത്ഥികളാണ് ഈ നേട്ടം സ്വന്തമാക്കിയത്. തട്ടയിൽ എൻഎസ്എസ് ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി വേദിക സരസ്വതി, പത്തനംതിട്ട
മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ 6–ാം ക്ലാസ് വിദ്യാർഥി ജോഹാൻ ജോൺ മാത്യു എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. വരുന്ന 28ന് തിരുവനന്തപുരത്തു നടക്കുന്ന ശാസ്ത്രവേദി സംസ്ഥാന സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
സ്കൂൾ തലത്തിൽ തന്നെ ശാസ്ത്ര വിഷയങ്ങളിൽ പ്രത്യേക താല്പര്യവും അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകിവരുന്നതെന്ന് ശാസ്ത്രവേദി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

