കോഴിക്കോട് ജില്ലയിലെ കായിക പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മത്സരങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തിരിതെളിയും. ജനറൽ വിഭാഗത്തിലുള്ള അത്ലറ്റിക് ഗെയിംസ് മത്സരങ്ങളാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്.
അണ്ടർ 19 വിഭാഗം 3,000 മീറ്റർ ആൺ / പെൺ ഡിസ്കസ് ത്രോ, ഹൈജംപ് ലോംഗ് ജംപ് ഉൾപ്പെടെയുള്ള ആവേശകരമായ മത്സരങ്ങളാണ് ഇന്ന് പ്രധാന വേദിയായ എൻ ഐ ടി ഗ്രൗണ്ടിൽ അരങ്ങേറുക. കഠിനമായ ചൂട് കായിക താരങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ടെങ്കിലും, ഉച്ച സമയത്ത് നൽകുന്ന ഇടവേള വലിയ ആശ്വാസമാണ് പകരുന്നത്.
ഉദ്ഘാടന ദിവസം മുതൽ തന്നെ പ്രധാന വേദിയായ എൻ ഐ ടി ഗ്രൗണ്ടും മറ്റ് അനുബന്ധ വേദികളും ജനനിബിഡമായിരുന്നു. വാഹനപ്പെരുപ്പം കാരണം ഇടയ്ക്കിടെ സ്റ്റേഡിയത്തിന് സമീപമുള്ള റോഡിൽ ചെറിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും, ഇന്നലെ നടന്ന മത്സരങ്ങൾ കാണാൻ വലിയ ജനക്കൂട്ടമാണ് എത്തിച്ചേർന്നത്.
ഇതിനിടെ, ഇൻക്ലൂസീവ് വിഭാഗത്തിന്റെ ഫലപ്രഖ്യാപനം നേരത്തെ അറിയിച്ചതിൽ നിന്നും അൽപ്പം വൈകിയാണ് നടന്നത്. കൂടാതെ കുന്ദമംഗലം സ്കൂളിൽ നടന്ന അണ്ടർ 14 ക്രിക്കറ്റ് മത്സരത്തിനിടെ ചെറിയ തർക്കങ്ങളുമുണ്ടായി.
ഇന്നത്തെ പ്രധാന മത്സരക്രമം: പ്രധാന വേദിയായ മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സ്, എൻ ഐ ടിയിൽ രാവിലെ 7.30-ന് 3,000 മീറ്റർ സീനിയർ ആൺ അണ്ടർ-19 (ഫൈനൽ) മത്സരത്തോടെ തുടക്കമാകും. തുടർന്ന് 7.45-ന് 3,000 മീറ്റർ ജൂനിയർ ആൺ അണ്ടർ-17 (ഫൈനൽ), 8.00-ന് 3,000 മീറ്റർ സീനിയർ പെൺ അണ്ടർ-19 (ഫൈനൽ), ഡിസ്കസ് ത്രോ (1 കിലോ) സീനിയർ പെൺ അണ്ടർ-19 (ഫൈനൽ) എന്നിവ നടക്കും.
രാവിലെ 8.10-ന് ഹൈജംപ് സബ് ജൂനിയർ ആൺ അണ്ടർ-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി), 8.15-ന് 3,000 മീറ്റർ ജൂനിയർ പെൺ അണ്ടർ-17 (ഫൈനൽ), 8.20-ന് ലോംഗ് ജംപ് ജൂനിയർ ആൺ അണ്ടർ-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി), 8.40-ന് 400 മീറ്റർ സബ് ജൂനിയർ പെൺ അണ്ടർ-14 (ഒന്നാം റൗണ്ട്), 9.00-ന് ഷോട്ട്പുട്ട് (5 കിലോ) ജൂനിയർ ആൺ അണ്ടർ-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി), 9.10-ന് 400 മീറ്റർ സബ് ജൂനിയർ ആൺ അണ്ടർ-14 (ഒന്നാം റൗണ്ട്), 9.40-ന് 400 മീറ്റർ ജൂനിയർ പെൺ അണ്ടർ-17 (ഒന്നാം റൗണ്ട്), 9.50-ന് ലോംഗ് ജംപ് ജൂനിയർ പെൺ അണ്ടർ-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി), 10.00-ന് ഹൈജംപ് സബ് ജൂനിയർ പെൺ അണ്ടർ-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി), 10.10-ന് 400 മീറ്റർ ജൂനിയർ ആൺ അണ്ടർ-17 (ഒന്നാം റൗണ്ട്), 10.30-ന് ഡിസ്കസ് ത്രോ (1.5 കിലോ) ജൂനിയർ ആൺ അണ്ടർ-17 (ഫൈനൽ), 10.40-ന് 400 മീറ്റർ സീനിയർ പെൺ അണ്ടർ-19 (ഒന്നാം റൗണ്ട്), 11.10-ന് 400 മീറ്റർ സീനിയർ ആൺ അണ്ടർ-19 (ഒന്നാം റൗണ്ട്) എന്നിവ നടക്കും. ഉച്ചക്കുശേഷമുള്ള മത്സരങ്ങൾ: ഉച്ചക്കുശേഷം 1.15 pm-ന് ഹാമർ ത്രോ (5 കിലോ) സീനിയർ ആൺ അണ്ടർ-19 (ഫൈനൽ), 2.30-ന് പോൾവോൾട്ട് സീനിയർ പെൺ അണ്ടർ-19 (ഫൈനൽ), 2.45-ന് ജാവലിൻ ത്രോ (500 ഗ്രാം) ജൂനിയർ പെൺ അണ്ടർ- 17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ), 3.20-ന് ലോംഗ് ജംപ് സബ് ജൂനിയർ പെൺ അണ്ടർ-14 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി), 3.40-ന് ഹൈജംപ് ജൂനിയർ ആൺ അണ്ടർ-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി), 4.00-ന് ഷോട്ട്പുട്ട് (4 കിലോ) സബ് ജൂനിയർ ആൺ അണ്ടർ-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി) എന്നിവ അരങ്ങേറും.
തുടർന്ന് 4.30-ന് ജാവലിൻ ത്രോ (500 ഗ്രാം) ജൂനിയർ പെൺ അണ്ടർ-17 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് ബി), 4.40-ന് ലോങ് ജമ്പ് സീനിയർ പെൺ അണ്ടർ-19 (യോഗ്യത റൗണ്ട്, ഗ്രൂപ്പ് എ, ബി), 5.30-ന് 400 മീറ്റർ സബ് ജൂനിയർ പെൺ അണ്ടർ-14 (ഫൈനൽ), 5.30-ന് ഹൈജമ്പ് ജൂനിയർ പെൺ അണ്ടർ-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി), 5.40-ന് 400 മീറ്റർ സബ് ജൂനിയർ ആൺ അണ്ടർ-14 (ഫൈനൽ), 5.50-ന് 400 മീറ്റർ ജൂനിയർ പെൺ അണ്ടർ-17 (ഫൈനൽ), 6.00-ന് 400 മീറ്റർ ജൂനിയർ ആൺ അണ്ടർ-17 (ഫൈനൽ), 6.00-ന് ലോങ് ജമ്പ് സീനിയർ ആൺ അണ്ടർ-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി), 6.10-ന് 400 മീറ്റർ സീനിയർ പെൺ അണ്ടർ-19 (ഫൈനൽ), 6.20-ന് 400 മീറ്റർ സീനിയർ ആൺ അണ്ടർ-19 (ഫൈനൽ), 6.35-ന് 4ഃ100 മീറ്റർ റിലേ സബ് ജൂനിയർ പെൺ (ഒന്നാം റൗണ്ട്), 6.50-ന് 4ഃ100 മീറ്റർ റിലേ സബ് ജൂനിയർ ആൺ (ഒന്നാം റൗണ്ട്), 7.05-ന് 4ഃ100 മീറ്റർ റിലേ ജൂനിയർ പെൺ (ഒന്നാം റൗണ്ട്), 7.20-ന് 4ഃ100 മീറ്റർ റിലേ ജൂനിയർ ആൺ (ഒന്നാം റൗണ്ട്), 7.35-ന് 4ഃ100 മീറ്റർ റിലേ സീനിയർ പെൺ (ഒന്നാം റൗണ്ട്), 7.50-ന് 4ഃ100 മീറ്റർ റിലേ സീനിയർ ആൺ (ഒന്നാം റൗണ്ട്) മത്സരങ്ങൾ നടക്കും. മറ്റു വേദികളിലെ മത്സരങ്ങൾ: * കൊടിയത്തൂർ പി.ടി.എം.
എച്ച്.എസ്.എസ്: സോഫ്റ്റ്ബോൾ (സീനിയർ ആൺ/പെൺ), ബേസ്ബോൾ (സീനിയർ ആൺ/പെൺ), ബോൾ ബാഡ്മിന്റൺ (ജൂനിയർ, സീനിയർ ആൺ/പെൺ)
* പെരുവയൽ സെന്റ് സേവ്യേഴ്സ് യു പി സ്കൂൾ: നെറ്റ്ബോൾ (സീനിയർ ആൺ/പെൺ), ത്രോബോൾ (സീനിയർ ആൺ/പെൺ)
* സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ, പറോപ്പടി: ബാസ്കറ്റ്ബോൾ (സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികൾ)
* പ്രസന്റേഷൻ എച്ച് എസ് എസ് ചേവായൂർ: ബാസ്കറ്റ്ബോൾ (സബ് ജൂനിയർ, ജൂനിയർ, സീനിയർ പെൺകുട്ടികൾ)
* സെന്റ് ജോസഫ് കോളജ് ദേവഗിരി, ഇൻഡോർ സ്റ്റേഡിയം: ബാഡ്മിന്റൺ (സീനിയർ ആൺ/പെൺ)
* ചാത്തമംഗലം ആർ ഇ സി ജി വി എച്ച് എസ് എസ്: യോഗ (സീനിയർ ആൺ/പെൺ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

