തമിഴ്നാട്ടിലെ തേനി ജില്ലയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ആണ്ടിപ്പെട്ടിക്ക് സമീപം തെക്കംപാട്ടയിലുള്ള ജില്ല ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ ജയിൽ ചാടിയത്.
ഡ്യൂട്ടിക്കുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിച്ച ശേഷമാണ് ഈ സംഘം കടന്നുകളഞ്ഞത്. സംഭവത്തെ തുടർന്ന് പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ഇതേത്തുടർന്ന് തമിഴ്നാട് പൊലീസ് അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചിലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

