സംസ്ഥാനത്ത് ദൂരൂഹത അവശേഷിപ്പിക്കുന്ന കൊലപാതകങ്ങളിൽ ഒന്നായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് വിദേശത്ത് ഒളിവിൽ കഴിയുന്നുവെന്ന പ്രചാരണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി ഇൻ്റർപോളിന് ഔദ്യോഗികമായി കത്തയക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.
അർജന്റീനയിലെ ബ്യൂണോസ് ഐറിസിൽ ജോൺ മേനോൻ എന്ന വ്യാജ പേരിൽ പ്രതി കഴിയുന്നുണ്ടെന്ന തരത്തിലുള്ള വിവരങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇൻ്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി വഴി അന്താരാഷ്ട്ര പൊലീസിന് ഇതുസംബന്ധിച്ച കത്ത് കൈമാറുമെന്ന് ക്രൈംബ്രാഞ്ച് മേധാവി മാധ്യമങ്ങളെ അറിയിച്ചു.
തുമ്പൊന്നും ലഭ്യമാകാത്തതിനെ തുടർന്ന് കേസ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകുമാരക്കുറുപ്പിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പുതിയ അവകാശവാദങ്ങൾ വീണ്ടും ഉയർന്നു വന്നത്.
ഈ സാഹചര്യത്തിലാണ് പ്രചാരണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഔദ്യോഗിക അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

