നാലര പതിറ്റാണ്ടോളമായി കേരള പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധമായ സുകുമാര കുറുപ്പ് കേസിൽ നിർണ്ണായക വഴിതിരിവ്. കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ചിന് ഔദ്യോഗിക നിർദ്ദേശം നൽകി.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി കേരള പൊലീസ് ഉടൻ തന്നെ ഇന്റർപോളിന് ഔദ്യോഗികമായി കത്തയക്കും.
ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ എടുത്തുകഴിഞ്ഞു. ഈ വെളിപ്പെടുത്തലിന് ആധാരമായ വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് ഇന്റർപോളിൽ നിന്ന് തേടുക.
വിവരങ്ങൾ പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

