യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശന പശ്ചാത്തലത്തിൽ റഷ്യയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ നീണ്ട
സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള സമാധാന ചർച്ചകളുടെ ഭാഗമായാണ് ഈ നിർണായക നീക്കം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി തങ്ങളുടെ ഭാഗത്തുനിന്ന് വ്യോമാക്രമണങ്ങൾ ഉണ്ടാകില്ലെന്നും സമാധാനം ഉറപ്പാക്കുന്നതിനായി റഷ്യയും ഇത് പിന്തുടരേണ്ടതുണ്ടെന്നും സെലൻസ്കി വ്യക്തമാക്കുകയുണ്ടായി.
യുക്രൈൻ്റെ ഇൻ്റലിജൻസ് സർവീസ് ആസ്ഥാനത്തിന് നേരെ റഷ്യ പകൽസമയത്ത് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഈ വെടിനിർത്തൽ നിർദേശം പുറത്തുവന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. യുഎസ് പ്രതിനിധികളായ ജെറെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ശനി, ഞായർ ദിവസങ്ങളിലായി മോസ്കോ, കീവ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ സംബന്ധിച്ച് ഉന്നതതല ചർച്ചകളാണ് ഇരുവരും നടത്തുന്നത്. യുഎസ് പ്രതിനിധികളുടെ സന്ദർശനം സെലൻസ്കി ടെലഗ്രാം സന്ദേശത്തിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
സ്റ്റീവ് വിറ്റ്കോഫും ജെറെഡ് കുഷ്നറും ഇന്ന് മോസ്കോ സന്ദർശിക്കുമെന്നും ഞായറാഴ്ച അവർ കീവിൽ എത്തുമെന്നും സെലൻസ്കി അറിയിച്ചു. യുഎസ് പ്രതിനിധികൾ സുരക്ഷിതമായി എത്തിച്ചേരുന്നതിനായി റഷ്യൻ വ്യോമാതിർത്തിയുടെ സാധാരണ പ്രവർത്തനം നിലനിർത്താൻ തീരുമാനിച്ചതായും സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾക്കായി യുക്രെയ്ൻ നയതന്ത്രജ്ഞർ യോഗം ചേർന്നതായും അദ്ദേഹം വ്യക്തമാക്കി.
റഷ്യയെയല്ല, തങ്ങൾക്ക് ദൂതന്മാരെക്കുറിച്ചാണ് ആശങ്കയെന്ന് സെലൻസ്കി വ്യക്തമാക്കി. നാലര വർഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാൻ രാജ്യം യഥാർത്ഥ ബദലുകൾ ആഗ്രഹിക്കുന്നു.
സ്റ്റീവിനും ജെറെഡിനും എന്തൊക്കെ നിർദേശങ്ങളാണ് ഉള്ളതെന്നും അതിനോട് മോസ്കോ എങ്ങനെ പ്രതികരിക്കുമെന്നും നമുക്ക് കാണാമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

