നടി ലക്ഷ്മി പ്രിയയ്ക്കെതിരെ നടി അന്‍സിബ നല്കിയ പരാതിയില്‍ നിയമപരമായ തിരിച്ചടി. കേസ് രജിസ്റ്റര്‍ ചെയ്യത്തക്ക ഗൗരവമുള്ള കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ പരാതിയിലില്ലെന്നും, നിലവില്‍ എഫ്ഐആര്‍ ചുമത്തേണ്ട
സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും, വിവിധ ഓണ്‍ലൈന്‍ മാധ്യമ അഭിമുഖങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നും ആരോപിച്ചാണ് അന്‍സിബ ഹസ്സന് പരാതി സമര്‍പ്പിച്ചത്.
ഈ വിഷയത്തില്‍ കേസെടുക്കാനാവശ്യമായ തെളിവുകളോ കുറ്റങ്ങളോ ഇല്ലെന്ന പൊലീസിന്റെ പ്രാരംഭ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് കോടതിയുടെ ഈ നിരീക്ഷണം. തുടര്‍ന്ന്, അടുത്ത മാസം 29-ാം തിയതി പരാതിക്കാരിയായ അന്‍സിബയുടെ വാദങ്ങള്‍ കൂടി നേരിട്ട് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിരിക്കുകയാണ്.
പരാതിയില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ നിലപാടിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 29-ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം, അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ നടി ശ്വേത മേനോന് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന് രമേശ് പിഷാരടി തന്റെ നിലപാട് കോടതിയെ അറിയിച്ചു. അഡ്ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്നും ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
അഡ്ഹോക്ക് കമ്മിറ്റിയുടെ രൂപീകരണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്വേത മേനോന് കോടതിയെ സമീപിച്ചത്. ഈ കേസില്‍ കക്ഷിചേരാന്‍ നടി അന്‍സിബയും അപേക്ഷ നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

