കോഴിക്കോട് ബേപ്പൂർ വെസ്റ്റ് മാഹിയിൽ പ്രവർത്തിക്കുന്ന വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തമുണ്ടായി. റേണുക എന്ന വെളിച്ചെണ്ണ മില്ലിലാണ് രാത്രി പതിനൊന്ന് മണിയോടെ അപകടം സംഭവിച്ചത്.
തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. തീ അണയ്ക്കാനുള്ള തീവ്രശ്രമം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തുടരുകയാണ്.
വിവിധ സ്റ്റേഷനുകളിൽ നിന്നായി ഫയർഫോഴ്സിന്റെ 15 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തീപിടിച്ച് ഏഴുമണിക്കൂർ പിന്നിട്ടിട്ടും ഇത് പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
മില്ലിനുള്ളിൽ സംഭരിച്ചിരുന്ന കൊപ്ര, പിണ്ണാക്ക്, എണ്ണ ടാങ്ക് എന്നിവയെല്ലാമാണ് പൂർണ്ണമായി കത്തിനശിച്ചത്. നിലവിലെ സാഹചര്യത്തിൽ വളരെ കുറഞ്ഞ സമയംകൊണ്ട് തീ പൂർണ്ണമായി അണയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

