കോതമംഗലത്ത് ജനവാസമേഖലയിൽ ഇറങ്ങിയിരുന്ന കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള മോഴയാനയാണ് ചത്ത നിലയിൽ കാണപ്പെട്ടത്.
മൂന്നാഴ്ചക്കാലമായി പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തിയതിനെ തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ വ്യാഴാഴ്ച മയക്കുവെടി വെച്ച് ആനയെ പിടികൂടുകയും റേഡിയോ കോളർ ഘടിപ്പിക്കുകയും ചെയ്തിരുന്നു. ആനയുടെ വായിലെ പല്ല് പൊട്ടിയതിനെ തുടർന്നുണ്ടായ അണുബാധയ്ക്ക് ചികിത്സ നൽകിയ ശേഷമാണ് ഇതിനെ വനത്തിലേക്ക് തിരിച്ചയച്ചത്.
എന്നാൽ, നിരീക്ഷണത്തിനായി ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകളിൽ കാര്യമായ ചലനമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ആനയെ ചത്ത നിലയിൽ കണ്ടെത്തിയത്.
ആന ഏറെ നാളായി അവശനിലയിലായിരുന്നുവെന്നും, ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നുവെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

