കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണയ്ക്കായി എത്തിച്ച കാപ്പാ പ്രതികളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശി അക്ഷയ് ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കോടതി മുറിയിൽ പ്രതികൾ നിൽക്കുന്നതും, ഇവരെ പുറത്തേക്ക് കൊണ്ടുവരുന്നതുമായ ദൃശ്യങ്ങൾ അക്ഷയ് തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സംഭാഷണങ്ങൾ കൂട്ടിച്ചേർത്ത് ഇൻസ്റ്റാഗ്രാമിലൂടെ ഇയാൾ വീഡിയോ പ്രചരിപ്പിച്ചു.
ഇത്തരം ദൃശ്യങ്ങൾ പൊതുജനങ്ങളിൽ ഭീതി പരത്തുന്നതാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരത്തിൽ പ്രകോപനപരമായ റീൽസുകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ഈ വർഷം മാത്രം ഏഴ് കേസുകൾ രജിസ്റ്റർ ചെയ്ത് ശക്തമായ നിയമനടപടികൾ സ്വീകരിച്ചതായി കൊല്ലം വെസ്റ്റ് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

