തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന തടയാൻ ശ്രമിച്ച പിതാവിനെ മകൻ ക്രൂരമായി മർദിച്ചതായി പരാതി. കുന്നംകുളം സ്വദേശിയായ സൈമണിനെയാണ് മകൻ ജോബി മർദിച്ചത്.
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്ന പ്രവണതയെ പിതാവ് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ശനിയാഴ്ച രാവിലെ ജോബി ലഹരി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കെ സൈമൺ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു.
ഇതിൽ പ്രകോപിതനായ മകൻ പിതാവിനെ മർദിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ സൈമൺ നിലവിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പിതാവിനെ മർദിച്ച സംഭവത്തിൽ സൈമൺ കുന്നംകുളം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. മകന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള അക്രമങ്ങൾ പതിവാണെന്നും, മുൻപും പലതവണ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ താക്കീത് ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
നേരത്തെ 600 പാക്കറ്റ് ഹാൻസുമായി പിടിയിലായതടക്കം നിരവധി ലഹരി കേസുകളിൽ പ്രതിയാണ് ജോബി എന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

