ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലത്തിൽ വിപുലമായ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടന്നു. സമൂഹത്തിൽ ലഹരി ഉപഭോഗത്തിനെതിരായ ശക്തമായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ബോധവൽക്കരണ റാലിക്ക് വളപട്ടണം ഹൈവേ പരിസരത്തുനിന്നാണ് തുടക്കമായത്.
റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം അഴീക്കോട് മണ്ഡലം എംഎൽഎ കെ. വി സുമേഷ് നിർവഹിച്ചു.
വളപട്ടണം ഹൈവേ മുതൽ ടാക്സി സ്റ്റാൻഡ് വരെ നീണ്ടുനിന്ന റാലിയിൽ ലഹരിക്കെതിരായ മുദ്രാവാക്യങ്ങളുമായി വലിയൊരു ജനക്കൂട്ടം അണിനിരന്നു. ചിറക്കൽ റസിഡൻസ് അസോസിയേഷൻ (ചിറ) പ്രതിനിധികളായ മുതിർന്നവരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബോധവൽക്കരണ റാലി സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

