വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്തെത്തി.
ഇക്കാര്യത്തിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്, എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ യുഡിഎഫുമായി ചർച്ച നടത്തിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നാണ് എക്സൈസ് മന്ത്രിയുടെ വാദം.
എന്നാൽ, നിയമസഭയിൽ ബിൽ പാസാക്കിയതിന് ശേഷം ഇത്തരം ചർച്ചകൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്ന് കെ.എൻ ബാലഗോപാൽ ചോദിച്ചു. “ബില്ല് പാസാക്കിയാൽ പിന്നെ എറിഞ്ഞ കല്ല് പോലെയാണ്.
കൂൾ ഡ്രിങ്ക്സ് പോലെ സോഷ്യൽ ഡ്രിങ്കിലേക്ക് അത് പോകും. ഇത് അപകടമാണ്” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിൽ പാസാക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും, വീര്യം കുറഞ്ഞ മദ്യത്തിന്റെ പ്രചാരണം സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഫയലുമായി ബന്ധപ്പെട്ട
നടപടികൾ സർക്കാർ സുതാര്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

