ഡൽഹിയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് മടങ്ങാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്ര തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 2.50-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു തീരുമാനം.
വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ എത്തിയെങ്കിലും, വിമാനത്തിൽ കയറുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പങ്ങളാണ് യാത്ര മുടങ്ങാൻ കാരണമായത്. വിമാനക്കമ്പനി അധികൃതർ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി എത്താത്ത സാഹചര്യമാണ് ഈ പ്രതിസന്ധിക്ക് വഴിവെച്ചത്.
നിലവിൽ മുഖ്യമന്ത്രി ഡൽഹിയിൽ തന്നെ തുടരുകയാണ്. വൈകുന്നേരം പുറപ്പെടുന്ന വിമാനത്തിൽ അദ്ദേഹം കോഴിക്കോട്ടേക്ക് യാത്ര തിരിക്കും.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി വ്യാഴാഴ്ചയാണ് പിണറായി വിജയൻ ഡൽഹിയിലെത്തിയത്. യോഗം പൂർത്തിയാക്കി ഇന്ന് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി യാത്ര തടസ്സപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

