കറ്റാനം കെപി റോഡിൽ മിനിലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പള്ളിക്കൽ മൂലേത്തറ സ്വദേശി ഷാബു (47) ആണ് മരണപ്പെട്ടത്.
രാവിലെ പതിനൊന്നോടെയായിരുന്നു അപകടം നടന്നത്. കോയിക്കൽ ജംക്ഷന് സമീപത്തുവെച്ചാണ് സ്കൂട്ടറിൽ മിനിലോറി ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാബു സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഫെഡറൽ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു മരിച്ച ഷാബു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

