നേത്രരോഗം ബാധിച്ച ഭാര്യയുടെ ചികിത്സാ ആവശ്യങ്ങൾക്കായി സാമ്പത്തിക സമാഹരണത്തിന് വ്യത്യസ്തമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് ചിത്രകാരൻ മനോജ് മാത്രാടൻ. കണ്ണൂർ ചിത്രകലാ പരിഷത്തുമായി സഹകരിച്ച് മഹാത്മാ മന്ദിരത്തിൽ സംഘടിപ്പിച്ച ‘ചിത്രസാന്ത്വനം’ എന്ന സ്റ്റിക്കർ ആർട്ട് പ്രദർശനത്തിലൂടെയാണ് അദ്ദേഹം തുക കണ്ടെത്തുന്നത്.
2024ലെ രാജാ രവിവർമ ശ്രേഷ്ഠ കലാസാഹിത്യ പുരസ്കാര ജേതാവായ മനോജ്, നിലവിൽ ബെംഗളൂരുവിൽ ഡിജിറ്റൽ ആർട്ടിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. പ്രദർശനത്തിൽ വിറ്റഴിക്കപ്പെടുന്ന ചിത്രങ്ങളിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും മനോജിന്റെ കുടുംബത്തിന്റെ ചികിത്സാ ആവശ്യങ്ങൾക്കായി വിനിയോഗിക്കും.
മനോജിന്റെ രചനകൾക്ക് പുറമേ മറ്റ് കലാകാരന്മാരുടെ സൃഷ്ടികളും പ്രദർശനത്തിലുണ്ട്. ചടങ്ങിൽ ടി.ഒ.
മോഹനൻ എംഎൽഎ ഉദ്ഘാടനവും ആദ്യ ചിത്രത്തിന്റെ വിൽപ്പനയും നിർവഹിച്ചു. ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് ടി.കെ.
രമേഷ് കുമാർ ആദ്യ ചിത്രം ഏറ്റുവാങ്ങി. ചിത്രകലാ പരിഷത്ത് പ്രസിഡന്റ് പ്രമോദ് അടുത്തില ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെ.കെ.ആർ വെങ്ങര ചിത്രപരിചയം നടത്തി. പരിപാടിയിൽ കണ്ണൂർ ചിത്രകലാ പരിഷത്ത് സെക്രട്ടറി പ്രിയ ഗോപാൽ, ട്രഷറർ കെ.പി.
പ്രമോദ്, എബി എൻ. ജോസഫ്, ഇ.വി.ജി നമ്പ്യാർ, നിഷാ ഭാസ്കരൻ, സന്തോഷ് ചുണ്ട എന്നിവർ സംസാരിച്ചു.
പ്രദർശനം ഇന്നും തുടരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട
നമ്പർ: 9747417014.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

