ദില്ലി: കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള തോട്ടത്തിൽ വെള്ളരിക്ക കൃഷി ചെയ്യുന്നതിനായി ഒരു കോടി രൂപ സബ്സിഡി കൈപ്പറ്റിയെന്നാണ് ആരോപണം.
രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള ലോക്സഭാ അംഗമാണ് ഇദ്ദേഹം. കൃഷിയിടത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
മന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വെള്ളരിക്ക കൃഷിക്കാണ് ഈ തുക സബ്സിഡി ഇനത്തിൽ ലഭിച്ചത്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം പരമാവധി ഒരു കോടി രൂപ വരെ സബ്സിഡി ലഭിക്കാൻ അർഹതയുണ്ട്.
എന്നാൽ, സബ്സിഡി അനുവദിക്കുന്ന സമിതിയുടെ ഉപാധ്യക്ഷൻ കൂടിയായ മന്ത്രി തന്നെ ഇത്തരത്തിൽ തുക കൈപ്പറ്റിയത് ധാർമ്മികമായി വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. കൃഷി സംബന്ധമായ വിവരങ്ങൾക്കൊപ്പം സബ്സിഡി ലഭിച്ച വിവരം ബോർഡിൽ പ്രദർശിപ്പിച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

