പോത്തൻകോട് വാവറ കൊച്ചുവിളയിൽ വെച്ച് കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു വീണു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
നെടുമങ്ങാട് – മുരുക്കുംപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്, സീബ്രാ ലൈനിന് മുൻപിൽ ബ്രേക്ക് ചെയ്ത ഉടനെ ചില്ല് തകർന്ന് ഉള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. എങ്കിലും ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേൽക്കാതെ വലിയൊരു അപകടം ഒഴിവായത് ആശ്വാസമായി.
തുടർന്ന് യാത്രക്കാരെ മറ്റ് ബസുകളിലേക്ക് മാറ്റി കയറ്റി വിടുകയായിരുന്നു. സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം പോത്തൻകോട് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലെ സീറ്റിലിരുന്ന യാത്രക്കാരി ചില്ല് തുറക്കാൻ ശ്രമിക്കുന്നതിനിടെ അത് തകർന്നു വീണിരുന്നു. പഴക്കം ചെന്നതും ഇൻഷുറൻസ് കാലാവധി അവസാനിച്ചതുമായ ബസുകളാണ് സർവീസിനായി ഉപയോഗിക്കുന്നതെന്ന് മുൻ പഞ്ചായത്ത് അംഗം എം.ബാലമുരളി ആരോപിച്ചു.
വാവറ കൊച്ചുവിളയിൽ അപകടത്തിൽപ്പെട്ട ബസിന്റെ ഇൻഷുറൻസ് 2020-ന് ശേഷം പുതുക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, ബസിന്റെ ചില്ല് തകർന്ന സംഭവം അറിഞ്ഞിട്ടില്ലെന്നാണ് കെഎസ്ആർടിസി കണിയാപുരം ഡിപ്പോ അധികൃതരുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

