‘സ്വരാജ് നല്ല പൊതുപ്രവർത്തകനല്ല; സുരേഷ് ഗോപിക്കായി ഞാൻ ജീവൻ കൊടുക്കും, പക്ഷേ, വോട്ട് കൊടുക്കില്ല’
കോഴിക്കോട് ∙ നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് നല്ല മനുഷ്യനും നല്ല പ്രാസംഗികനും നല്ല പാർട്ടിക്കാരനുമാണെങ്കിലും നല്ല പൊതുപ്രവർത്തകനല്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഏതു പൊതുപ്രവർത്തനത്തിലാണ് സ്വരാജ് നിലപാട് എടുത്തിട്ടുള്ളത്.
42 കാറിന്റെ അകമ്പടിയിൽ പോകുന്ന രാജാവിനെ ഏതെങ്കിലും രീതിയിൽ വിമർശിച്ചതായോ കേരളത്തിലെ ഏതെങ്കിലും സമരങ്ങളിൽ സ്വരാജ് നിലപാട് പറഞ്ഞതായോ അറിയില്ല. പാര്‍ട്ടി പറയുന്നതു കേട്ട് ജീവിക്കുന്ന ഒരു മനുഷ്യന് മാത്രമാണ് സ്വരാജ്.
കോഴിക്കോട് ഡിസിസിയിൽ സികെജി അനുസ്മരണത്തിന്റെ ഭാഗമായി ‘നിലമ്പൂർ കേരളത്തോട് പറയുന്നത്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Also Read
‘‘പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ എടുത്ത നിലപാടിലെ കണിശതയാണ് നിലമ്പൂരിൽ യുഡിഎഫിന്റെ സക്സസ്. കടന്നലിനെ കൂടെ കൂട്ടാതിരുന്നത് സതീശന്റെ നിലപാടിലെ കണിശതയാണ്.
അതിന് അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല കാര്യം, ഒരു നിലപാടെടുത്താൽ അതിന് റിസൾട്ട് ഉണ്ടാകണം.
അധികാര രാഷ്ട്രീയത്തിനു വേണ്ടി വിലപേശുന്ന, അതിനുവേണ്ടി എന്തു ക്രിമിനൽ പ്രവർത്തനത്തിലും ഏർപ്പെടുന്ന ആളുകളെ കൂടെ നിർത്താതിരിക്കുക. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ എന്ത് ഓഫറുകൾ മുന്നോട്ടുവച്ചാലും സ്വീകരിക്കാതിരിക്കുക.
അൻവറിനെ യുഡിഎഫിലേക്കു കൊണ്ടുവരാൻ നോക്കുന്ന നേതാക്കന്മാരെ അടിച്ചിരുത്തുക. കൊണ്ടുവന്നാൽ ഞാൻ വിമർശിക്കും.
അൻവറിനെയോ മറ്റോ കോണ്‍ഗ്രസില്‍ ഉള്പെടുത്തിയിരുന്നെങ്കില് ഞാന്‍ ഇവിടെ പ്രസംഗിക്കാന്‍ വരില്ലായിരുന്നു. അവിടെയാണ് സികെജിയുടെ കണിശമായ രാഷ്ട്രീയ നിലപാട് നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്.’’ – ജോയ് മാത്യു പറഞ്ഞു.
Also Read
‘‘കോൺഗ്രസ് സഹിഷ്ണുത കാണിക്കുന്ന പാർട്ടിയാണ്.
മറ്റൊരു പാർട്ടിയുണ്ട്. വലിയ അസഹിഷ്ണുത പുലർത്തുന്നവരാണ്.
ആ പാർട്ടിക്കെതിരെയാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മത്സരിച്ചത്. അതിനാലാണ് അവിടെ ഞാൻ പോയത്.
അദ്ദേഹം ഒരു കലാകാരനാണ്. അവിടെ പോയില്ലെങ്കിൽ ധാർമികമായി തെറ്റാകുമായിരുന്നു.
ഞാൻ കോൺഗ്രസുകാരനല്ല. ആകാനും കഴിയില്ല.
എല്ലാവരും ഇവിടെ വെളളക്കുപ്പായമാകും ഇടുകയെന്നറിഞ്ഞാണ് കറുപ്പ് അണിഞ്ഞുവന്നത്. ഞാൻ ഒരു ലിബറൽ ഡെമോക്രാറ്റാണ്.’’ – ജോയ് മാത്യു പറഞ്ഞു.
Also Read
‘‘ഏതു പൊട്ടൻ നിന്നാലും അൻവറിനു കിട്ടിയ വോട്ട് കിട്ടും.
പി.വി.അൻവർ നിലമ്പൂരിൽ ഒൻപതു വർഷം ജനപ്രതിനിധിയായിരുന്നു. അത്തരം ഒരാൾ ഒരു ആയിരം വീടുകളിൽ ജനനത്തിനോ മരണത്തിനോ കല്യാണത്തിനോ പോയിട്ടുണ്ടാകും.
പലർക്കും ചെയ്തു നൽകിയ സഹായത്തിന്റെ നന്ദിയും ഉണ്ടാവും. അതിനെ വർഗീയ വോട്ട് എന്നൊന്നും പറയേണ്ടതില്ല.
ഒരു വീട്ടിൽ നിന്ന് മൂന്നു പേർ വീതം വോട്ട് ചെയ്താൽ തന്നെ മുപ്പതിനായിരം വോട്ടുകൾ കിട്ടേണ്ടതായിരുന്നു. എന്നാൽ പതിനായിരക്കണക്കിന് ആളുകൾക്ക് ബുദ്ധി ഉണ്ടായിരുന്നു.
അവർ ഷൗക്കത്തിന് വോട്ട് ചെയ്തു. സാംസ്കാരിക പ്രവർത്തകരാണെന്ന് പറഞ്ഞ് കുറച്ചുപേർ നിലമ്പൂരിൽ പോയി.
സാംസ്കാരിക പ്രവർത്തനം എന്താണെന്ന് ആദ്യം അറിയണം. പുസ്തകം എഴുതിയതു കൊണ്ടോ സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാംസ്കാരിക പ്രവര്‍ത്തകരാകില്ല.
സാംസ്കാരിക പ്രവര്‍ത്തനം സാംസ്കാരിക ഇടപെടലാണ്. ആദിവാസികളും ആശാവര്‍ക്കര്‍മാരും സമരം ചെയ്യുമ്പോള്‍ അതു കണ്ടില്ലെന്ന് നടിക്കുന്ന, ഷോക്കടിച്ച് കുട്ടി മരിക്കുമ്പോള്‍ അതു കണ്ടില്ലെന്ന് നടിക്കുന്ന ആരും സാംസ്കാരിക പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ല.’’ – ജോയ് മാത്യു പറഞ്ഞു.
Also Read
‘‘വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ സംസാരിക്കുന്നവരാണ് സാംസ്കാരിക പ്രവർത്തകർ. ബാക്കിയുളളവർ കൂലി എഴുത്തുകാരാണ്.
കൂലി എഴുത്തുകാരും കൂലി സാംസ്കാരിക പ്രവര്‍ത്തകരും നിലമ്പൂരില്‍ എത്തിയപ്പോള്‍ നിലമ്പൂരിലെ ജനം അതു തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച എം.ടി.
വാസുദേവൻ നായർ നടത്തിയതാണ് സാംസ്കാരിക പ്രവർത്തനം. കേന്ദ്ര മന്ത്രി സുരേഷ്ഗോപി എനിക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തിയാണ്.
അദ്ദേഹത്തിനായി ജീവൻ കൊടുക്കും. കിഡ്നി വേണമെങ്കിൽ അതും നൽകും, എന്നാൽ എന്റെ നിലപാടിന് അനുസരിച്ച രാഷ്ട്രീയമല്ല സുരേഷ്ഗോപിയുടേത്.
അതിനാൽ വൃക്ക കൊടുത്താലും വോട്ട് കൊടുക്കില്ല.’’ – ജോയ് മാത്യു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

