റിയാദ്: ഉംറ കർമങ്ങൾ പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് തിരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി തീർത്ഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം സ്വദേശിയായ ഖദീജ (70) ആണ് ജിദ്ദയിൽ വെച്ച് അന്തരിച്ചത്.
പരേതനായ കെ ബി അലി ആണ് ഭർത്താവ്. വിമാനത്താവളത്തിൽ എത്തിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
നിലവിൽ മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
സിറാജുദ്ദീൻ, റസീന, സിജിന എന്നിവരാണ് ഖദീജയുടെ മക്കൾ. മുഹമ്മദാലി, ഉണ്ണി അബുബക്കർ എന്നിവർ മരുമക്കളാണ്.
മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ ജിദ്ദ കെ എം സി സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

